വന്ദേമാതരം ആലാപനത്തെച്ചൊലി തർക്കം; പാലക്കാട് നഗരസഭയിൽ സംഘർഷം

വന്ദേമാതരം മുഴുവനായി പാടരുതെന്നും തുടക്കത്തിലെ നാല് വരികൾ മാത്രം ആലപിച്ചാൽ മതിയെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ അടിയന്തര പ്രമേയ നോട്ടീസ് കൗൺസിൽ പരിഗണിക്കാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമായത്.

By Senior Reporter, Malabar News
palakakd municipality

പാലക്കാട്: നഗരസഭാ കൗൺസിൽ യോഗങ്ങളിൽ വന്ദേമാതരം മുഴുവനായി ആലപിക്കുന്നതിനെച്ചൊല്ലി ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ കടുത്ത വാക്കുതർക്കവും സംഘർഷവും.

വന്ദേമാതരം മുഴുവനായി പാടരുതെന്നും തുടക്കത്തിലെ നാല് വരികൾ മാത്രം ആലപിച്ചാൽ മതിയെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ അടിയന്തര പ്രമേയ നോട്ടീസ് കൗൺസിൽ പരിഗണിക്കാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമായത്.

കഴിഞ്ഞ കൗൺസിൽ യോഗം മുതൽ ഇനിയുള്ള എല്ലാ കൗൺസിൽ യോഗങ്ങളിലും വന്ദേമാതരം മുഴുവനായി ആലപിക്കാൻ ബിജെപി ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതിനെതിരെ അടിയന്തര പ്രമേയത്തിന് കോൺഗ്രസ് കൗൺസിലറായ വിപിൻ നോട്ടീസ് നൽകി. വന്ദേമാതരം മുഴുവനായി ആലപിക്കരുത്, ആദ്യ നാലുവരി മാത്രം ആലപിക്കണം എന്നായിരുന്നു കോൺഗ്രസിന്റെ അടിയന്തര പ്രമേയം.

എന്നാൽ, ഭരണസമിതി ഇത് പരിഗണിക്കുകയോ ചർച്ച ചെയ്യുകയും ചെയ്‌തില്ല. ഇതിനെത്തുടർന്ന് കോൺഗ്രസ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു. പിന്നാലെ ബിജെപി കൗൺസിലർമാരും എതിർപ്പുമായി രംഗത്തെത്തിയതോടെ സംഭവം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE