വാഷിങ്ടൻ: റഷ്യ-യുക്രൈൻ സംഘർഷത്തിൽ പുതിയ പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും പരസ്പരം അവരുടെ ഊർജകേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ വെളിപ്പെടുത്തൽ.
”റഷ്യയുടെ ഊർജ സംവിധാനങ്ങൾക്ക് നേരെ ആക്രമണം നടത്തില്ലെന്ന് യുക്രൈൻ സമ്മതിച്ചിട്ടുണ്ട്. റഷ്യയും അങ്ങനെ ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. ലോകത്ത് ഡീസൽ വില ഉയരാൻ പ്രധാന കാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്. അല്ലാതെ ഇറാൻ അല്ല”- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
റഷ്യയുടെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിൽ യുക്രൈനെ കഴിഞ്ഞദിവസം ട്രംപ് വിമർശിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി


































