മലപ്പുറം: ലഹരി ഇടപാട് നടത്തുന്ന കോളേജ് അധ്യാപകൻ ഉൾപ്പടെ നാലുപേർ പിടിയിൽ. മമ്പാട് എംഇഎസ് കോളേജിലെ അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ, റീന ടിഎൻ, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ സബ് ഇൻസ്പെക്ടർ അർഷിദ് കെഎമ്മിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
നിലമ്പൂരും സമീപ പ്രദേശങ്ങളിലും വിദ്യാർഥികൾക്കും യുവാക്കൾക്കും രാസലഹരിയായ എംഡിഎംഎയും കഞ്ചാവും വിതരണം ചെയ്യുന്ന സംഘമാണിത്. പ്രതിയായ സുബ്രഹ്മണ്യനിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പോലീസ് ആദ്യം പിടിച്ചെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു മൂന്നുപേർക്കും ഇയാൾ സ്ഥിരമായി എംഡിഎംഎ വിൽക്കാറുണ്ടെന്ന വിവരം ലഭിക്കുന്നത്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, കോളേജ് അധ്യാപകനായ സുഹൈൽ മറ്റു പ്രതികളുമായി ചേർന്ന് വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും വ്യാപകമായി ലഹരിമരുന്ന് എത്തിച്ച് നൽകിയിരുന്നതായി പോലീസ് കണ്ടെത്തി. റീനയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്. മതിലിൽ ഇടിച്ച നിലയിൽ കണ്ടെത്തിയ കാറിലായിരുന്നു എംഡിഎംഎ. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Most Read| ഇനി ജനന-മരണ രജിസ്ട്രേഷൻ കർശനം; ഒക്ടോബർ ഒന്നുമുതൽ പുതിയ നിയമം





































