കോഴിക്കോട്: പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണം. വോട്ട് ചെയ്യാനെത്തിയ വിദ്യാർഥികളെ അധ്യാപിക ഇടപെട്ട് സ്വാധീനിച്ചുവെന്നാണ് ആരോപണം. ഫലപ്രഖ്യാപനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി.
എസ്എഫ്ഐ പ്രവർത്തകർ സ്കൂൾ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. എസ്എഫ്ഐക്ക് വോട്ട് ചെയ്യേണ്ടിയിരുന്ന വിദ്യാർഥികളെ മറ്റു സംഘടനകൾക്ക് വേണ്ടി വോട്ട് ചെയ്യാൻ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഇതിനെ തുടർന്ന് കഴിഞ്ഞദിവസം സ്കൂളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചെങ്കിലും പോലീസ് ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം, പ്രവർത്തി ദിവസമായ ചൊവ്വാഴ്ച മുതൽ സമരം തുടരാനാണ് എസ്എഫ്ഐയുടെ തീരുമാനം. അന്നേദിവസം ബഹുജന മാർച്ച് നടത്തുമെന്നും എസ്എഫ്ഐ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അട്ടിമറിയുടെ പശ്ചാത്തലത്തിൽ ഇനി ഫലപ്രഖ്യാപനം നടത്തേണ്ടതില്ലെന്നും മറിച്ച്, ഒരിക്കൽ കൂടി തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് എസ്എഫ്ഐയുടെ ആവശ്യം.
Most Read| മിൽമ സാമ്പത്തിക ക്രമക്കേട്; ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കാൻ സർക്കാർ



































