നഗോയ: 20ആമത് ഏഷ്യൻ ഗെയിംസ് ഏഴാം ദിനത്തിൽ ചരിത്ര മെഡലോടെ ഇന്ത്യക്ക് തുടക്കം. 50 മീറ്റർ റൈഫിൾസ് പൊസിഷൻ ടീം ഇനത്തിൽ മലയാളി താരം വിദർഭ കെ വിനോദ്, തിലോത്തമ സെൻ, ആഷി ചൗക്‌സി എന്നിവരടങ്ങിയ ഇന്ത്യൻ സഖ്യം വെള്ളി മെഡൽ നേടി.
കോഴിക്കോട്ടുകാരി വിദർഭയുടെ രണ്ടാം മെഡലാണിത്. നേരത്തെ, 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ വിദർഭയും സോനം ഉത്തം മസ്‌കർ, ഇളവേനിൽ വാളറിവൻ ഉൾപ്പെടുന്ന ടീമും വെള്ളി മെഡൽ നേടിയിരുന്നു. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയാണ് വിദർഭ.
മറ്റൊരു ചരിത്ര മെഡലോടെയാണ് ഇന്ത്യ ഏഴാംദിനം ആരംഭിച്ചത്. പുരുഷൻമാരുടെ മാരത്തൺ ഫൈനലിൽ വെള്ളി മെഡൽ നേടി സാവൻ ബർവാൾ ചരിത്രം കുറിച്ചു. 44 വർഷത്തിന് ശേഷമാണ് മാരത്തണിൽ ഇന്ത്യ ഒരു മെഡൽ നേടുന്നത്. 1982ൽ ഡെൽഹിയിൽ നടന്ന ഗെയിംസിലാണ് ഇന്ത്യ ഇതിനുമുൻപ് അവസാനമായി മാരത്തണിൽ ഒരു മെഡൽ നേടിയത്.
രണ്ടു മണിക്കൂർ 11 മിനിറ്റ് 37 സെക്കൻഡ് കൊണ്ട് ഓടിയെത്തിയ ബർവാൾ, സ്വർണമെഡൽ ജേതാവായ ജപ്പാന്റെ ഇച്ചിതാക യമാഷിതയെക്കാൾ 48 സെക്കൻഡ് മാത്രം പിന്നിലായാണ് ഫിനിഷ് ചെയ്‌തത്. ചൈനയുടെ പെയ്‌യു ഫെങ് വെങ്കല മെഡൽ സ്വന്തമാക്കി.
Most Read| അഞ്ചാംപനി വ്യാപനം; മലപ്പുറത്ത് പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുന്നതിൽ വീഴ്‌ച





































