മന്ത്രി ഒജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം; ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്

തിരുവനന്തപുരത്തുണ്ടായ രാഷ്‌ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായാണ് മന്ത്രിക്ക് നേരെയും ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം നടന്നത്.

By Senior Reporter, Malabar News
DYFI-March
Rep. Image

കണ്ണൂർ: മന്ത്രി ഒജെ ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ കണ്ണൂർ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

പ്രജീഷ് ബാബു, അക്ഷയ് കെകെ, അതുൽരാജ്, സിദ്ധാർഥ്‌, ബിനിൽ കൃഷ്‌ണൻ, രമിത് തുടങ്ങിയവർക്ക് എതിരെയാണ് കേസ്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്‌ടം വരുത്തിയെന്നാണ് എഫ്‌ഐആർ. ഫ്‌ളാഗ് പോസ്‌റ്റ് ഒടിച്ചതിനെ തുടർന്ന് 2000 രൂപ നഷ്‌ടമുണ്ടാക്കിയതായും എഫ്‌ഐആറിൽ പറയുന്നു.

തിരുവനന്തപുരത്തുണ്ടായ രാഷ്‌ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായാണ് മന്ത്രിക്ക് നേരെയും ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം നടന്നത്. തളിപ്പറമ്പിൽ വെച്ച് മന്ത്രി സഞ്ചരിച്ച ഇന്നോവ കാറിന് നേരെ ചാടിവീണ് തടഞ്ഞുനിർത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലുകൊണ്ട് വാഹനത്തിൽ ഇടിച്ച് കേടുപാടുകൾ വരുത്തുകയും അകമ്പടി പോയ താക്കോൽ ഊരിയെടുക്കുകയും ചെയ്‌തിരുന്നു. കാസർഗോഡ് നീലേശ്വരത്തും മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായി.

Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE