കൊലവിളി പരാമർശം; വി ജോയി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ കേസ്

തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലെ എസ്‌ഐ ഗോകുലിനെതിരെ പരസ്യമായി വധഭീഷണി മുഴക്കിയ സംഭവത്തിലാണ് നടപടി.

By Senior Reporter, Malabar News
V Joy MLA
വി ജോയി എംഎൽഎ / Imgae Courtesy: V Joy MLA FB Page

തിരുവനന്തപുരം: കന്റോൺമെന്റ് സ്‌റ്റേഷനിലെ എസ്‌ഐ ഗോകുലിനെതിരെ പരസ്യമായ കൊലവിളി പരാമർശം നടത്തിയ സംഭവത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്.

സംഭവത്തിൽ പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ കന്റോൺമെന്റ് പോലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്. യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന സംഘർഷത്തിലും എസ്എഫ്ഐ പ്രവർത്തകരെ മെൻസ് ഹോസ്‌റ്റലിൽ കയറി ആക്രമിച്ചതിൽ പ്രതിഷേധിച്ചും സെക്രട്ടറിയേറ്റിലേക്ക് സിപിഎം നടത്തിയ മാർച്ചിലാണ് ജോയിയുടെ കൊലവിളി പ്രസംഗം.

എസ്ഐയെക്കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണെങ്കിൽ കൊലപാതകം വരെ നടക്കുമെന്നാണ് വി ജോയിയുടെ ഭീഷണി. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്‌തു. സിപിഎം നേതാക്കളായ ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഭീഷണി. എന്നാൽ, പിന്നീട് വി ജോയി ആരോപണം നിഷേധിച്ചു. ഒരു കൊലപാതകം നടക്കാൻ സാധ്യതയുണ്ട് എന്നാണ് പറഞ്ഞത്. ആരെയെങ്കിലും കൊല്ലുമെന്ന് പറഞ്ഞിട്ടില്ല എന്നായിരുന്നു ജോയിയുടെ പിന്നീടുള്ള പ്രതികരണം.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE