നീണ്ട ഇടവേളക്ക് ശേഷം പലിശനിരക്ക് ഉയർത്തി പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് കാൽശതമാനം (0.25%) കൂടി 5.50 ശതമാനമാക്കി ഉയർത്തി. ഇതോടെ, ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഉയരും. സാധാരണക്കാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഇത് തിരിച്ചടിയാണ്.
റിപ്പോ നിരക്ക് വർധനയ്ക്ക് ആനുപാതികമായി ബാങ്കുകൾ വായ്പകളുടെ പലിശനിരക്കും ഉയർത്തും. എല്ലാത്തരം വായ്പകളുടെയും നിരക്ക് കൂടില്ല. റിപ്പോ അധിഷ്ഠിത വായ്പകൾ, ഫ്ളോട്ടിങ് വായ്പകൾ, പുതിയ വായ്പകൾ എന്നിവയ്ക്കാണ് പലിശയിൽ വർധനവുണ്ടാവുക. ഫിക്സഡ് പലിശനിരക്കിൽ വായ്പകലുള്ളവരുടെ പലിശഭാരം മാറില്ല.
ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് വാർത്താസമ്മേളനത്തിൽ നിരക്കു വർധന പ്രഖ്യാപിച്ചത്. പണപ്പെരുപ്പ നിരക്കിലെ വർധന, രൂപയുടെ മൂല്യമിടിവ്, ആഗോള വിപണിയിലെ ക്രൂഡ് വിലവർധന, യുഎസ് ഫെഡ് അടക്കമുള്ള കേന്ദ്ര ബാങ്കുകൾ നിരക്ക് ഉയർത്തുന്നത് എന്നിവയാണ് പ്രധാന കാരണങ്ങൾ. അവസാനമായി പലിശ കൂട്ടിയത് 2023 ഫെബ്രുവരിയിലാണ്.
Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം




































