കണ്ണൂരിൽ രണ്ടിടത്ത് സ്‌ഫോടനം; സംഭവം ഞായറാഴ്‌ച രാത്രി, അന്വേഷണം

കണ്ണവം റേഞ്ച് ഫോറസ്‌റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് റോഡിൽ സ്‌ഫോടനമുണ്ടായത്.

By Senior Reporter, Malabar News
Kannur bomb blast
Rep. Image

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവത്ത് രണ്ട് സ്‌ഥലങ്ങളിൽ സ്‌ഫോടനം. ഞായറാഴ്‌ച രാത്രി 11 മണിയോടെ കണ്ണവം റേഞ്ച് ഫോറസ്‌റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് റോഡിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ റേഞ്ച് ഫോറസ്‌റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ഗ്ളാസ്‌ തകർന്നു.

സംഭവത്തിൽ കണ്ണവം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉഗ്രശബ്‌ദം കേട്ട പ്രദേശവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. രണ്ടിടങ്ങളിലും ബോംബ് റോഡിൽ വീണ് പൊട്ടിയതിന്റെ പാടുകളുണ്ട്.

എസ്‌ഐ അനൂപ് കെ ഗോവിന്ദിന്റെ നേതൃത്വത്തിൽ കണ്ണവം പോലീസും ബോബ്, ഡോഗ് സ്‌ക്വാഡുകളും ഫൊറൻസിക് സംഘവും സ്‌ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ബോംബിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. സ്‌റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിന് പിന്നിൽ ആരെല്ലാമാണെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

Most Read| അപകടത്തിൽപ്പെട്ട യുവാക്കൾക്ക് തുണയായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ; അഭിനന്ദന പ്രവാഹം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE