കരിപ്പൂർ: കോഴിക്കോട്-ജിദ്ദ സർവീസുമായി സൗദിയ എയർലൈൻസ്. ഡിസംബർ നാലുമുതലാണ് സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ആഴ്‌ചയിൽ മൂന്ന് സർവീസുകളാണ് ഉണ്ടാവുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്ന് എയർലൈൻസ് അറിയിച്ചു.
സൗദിയിലെ സംഘർഷവുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ തുടർന്ന് സൗദിയ എയർലൈൻസിന്റെ കോഴിക്കോട്-റിയാദ് സർവീസ് 29 നിർത്തിയിട്ടുണ്ട്. തുടർന്ന് സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. മറ്റു നിയന്ത്രണമില്ലെങ്കിൽ ജിദ്ദ സർവീസ് ഡിസംബർ നാലിന് തുടങ്ങും. ജനുവരിയിൽ സർവീസുകളുടെ എണ്ണം കൂട്ടുമെന്നും പ്രതീക്ഷയുണ്ട്.
കോഴിക്കോട്ടു നിന്ന് ജിദ്ദയിലേക്ക് നേരിട്ട് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ്, ആകാശ എയർ, ഇൻഡിഗോ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിയിട്ടുണ്ട്. അതേസമയം, കോഴിക്കോട്ടുനിന്ന് മസ്‌കത്ത് വഴി ജിദ്ദയിലേക്ക് പോകുന്ന സലാം എയർ സർവീസ് തുടരുന്നുണ്ട്. കൂടുതൽ യാത്രക്കാരുള്ള സെക്‌ടറാണ് കോഴിക്കോട്-ജിദ്ദ. സൗദിയ കൂടി ജിദ്ദ സർവീസ് ആരംഭിക്കുന്നതോടെ പ്രവാസി കുടുംബങ്ങൾക്കും തീർഥാടകർക്കും വലിയ ആശ്വാസമാകും.
Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി



































