90% വോട്ടെണ്ണൽ പൂർത്തിയായി; ഭൂരിപക്ഷത്തിൽ പ്രതിസന്ധി, ഇസ്രയേലിൽ ഇനിയെന്ത്?

ഒരു പാർട്ടിക്കും സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കാനായില്ലെങ്കിൽ, ഇസ്രയേൽ വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടി വരും.

By Senior Reporter, Malabar News
MalabarNews_benjamin-netanyahu

ജറുസലേം: ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിലെ 90% വോട്ടെണ്ണൽ പൂർത്തിയായപ്പോൾ സ്‌ഥിതിഗതികൾ പരുങ്ങലിൽ. ആർക്കും വ്യക്‌തമായ ഭൂരിപക്ഷമില്ല. ഇതോടെ സർക്കാർ രൂപീകരണം അനിശ്‌ചിതത്വത്തിലായി.

90.5 ശതമാനം വോട്ടെണ്ണൽ പൂർത്തിയാക്കിയപ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുണയ്‌ക്കുന്ന വലതുപക്ഷ- അതിയാഥാസ്‌ഥിതിക സഖ്യം 53 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിന്റെ പ്രതിപക്ഷ ചേരി 48 സീറ്റുകളിലാണ് മുന്നേറുന്നത്.

19 സീറ്റുകളിൽ ലീഡ് നേടി അറബ് പാർട്ടികൾ നിർണായക ശക്‌തിയായി മാറുകയും ചെയ്‌തു. ഇസ്രയേൽ പാർലമെന്റായ നെസറ്റിലെ 120 സീറ്റിൽ 61 സീറ്റാണ് സർക്കാരുണ്ടാക്കാൻ വേണ്ടത്. നവംബർ നാലിനെ ഔദ്യോഗിക ഫലം പുറത്തുവരൂ. ശേഷം പ്രസിഡണ്ട് ഹെർസോഗ് തിരഞ്ഞെടുക്കപ്പെട്ട പാർട്ടികളുടെ പ്രതിനിധികളുമായി കൂടിയാലോചന നടത്തും.

പിന്നാലെ സർക്കാരുണ്ടാക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള പാർലമെന്റ് അംഗത്തെ ക്ഷണിക്കും. ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെത്തന്നെ തിരഞ്ഞെടുക്കണമെന്ന നിർബന്ധം പ്രസിഡണ്ടിനില്ല. ഇസ്രയേലിന്റെ ആനുപാതിക പ്രാതിനിധ്യ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ രാജ്യം മുഴുവൻ ഒരു മണ്ഡലമായാണ് കണക്കാക്കുന്നത്.

ഒരു പാർട്ടിക്കും സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കാനായില്ലെങ്കിൽ, ഇസ്രയേൽ വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടി വരും. സഖ്യ സാധ്യതയെ കുറിച്ചുള്ള ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ, ഭരണചുമതലകൾ നിർവഹിക്കുന്ന കാവൽ പ്രധാനമന്ത്രിയായി നെതന്യാഹു തന്നെ തുടരും.

90 ശതമാനം വോട്ടുകളാണ് എണ്ണിത്തീർന്നത്. ഇനി പ്രധാനമായും എണ്ണാനുള്ളത് ‘ഡബിൾ എൻവലപ്പ്’ വോട്ടുകളാണെന്ന് ഇസ്രയേൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഐഡിഎഫ് സൈനികർ, തടവുകാർ, മെഡിക്കൽ ജീവനക്കാർ, ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ, വിദേശത്തുള്ള ഇസ്രയേൽ പ്രതിനിധികൾ എന്നിവർ ഉൾപ്പടെയുള്ള പോസ്‌റ്റൽ വോട്ടുകളോ പ്രത്യേക വോട്ടുകളോ രേഖപ്പെടുത്തിയവരെയാണ് ഡബിൾ എൻവലപ്പുകളെന്ന് പറയുന്നത്. എന്നാൽ, ഇതിനൊപ്പം തന്നെ ഇനിയും സാധാരണ വോട്ടുകളും എണ്ണിത്തീർക്കാനുണ്ടെന്നും കമ്മീഷൻ വ്യക്‌തമാക്കി.

Most Read| ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE