പാലക്കാട്: പാലക്കാട് കറുകപുത്തൂർ ക്വാറിയിൽ അപകടത്തിൽപ്പെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചാത്തന്നൂർ വടക്കേക്കര സ്വദേശി അബൂതാഹിറാണ് ക്വാറിയിൽ അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം.
ക്വാറി നികത്താൻ മണ്ണ് ഇടുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി ക്വാറിയിലേക്ക് മറിയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ലോറി പുറത്തെടുത്തെങ്കിലും അബൂതാഹിറിനെ കണ്ടെത്താനായിരുന്നില്ല. മുങ്ങൽ വിദഗ്ധരും ഫയർഫോഴ്സും ചേർന്ന് നടത്തിയ പരിശോധനയിലാണ് അബൂതാഹിറിനെ കണ്ടെത്തിയത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































