സർക്കാർ അറിയാതെ പുതിയ ബാർ ലൈസൻസ്; രണ്ട് എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ

എറണാകുളം, പത്തനംതിട്ട എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരായ പികെ സതീഷ്, പിഎൽ ഷിബു എന്നിവർക്കെതിരെയാണ് നടപടി.

By Senior Reporter, Malabar News
bars
Representational Image

തിരുവനന്തപുരം: പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ അന്തിമഘട്ടത്തിൽ നിൽക്കെ, സർക്കാരുമായി കൂടിയാലോചന നടത്താതെ ബിയർ വൈൻ പാർലറുകൾക്ക് അനുമതി നൽകിയതിൽ രണ്ട് എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. എറണാകുളം, പത്തനംതിട്ട എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരായ പികെ സതീഷ്, പിഎൽ ഷിബു എന്നിവർക്കെതിരെയാണ് നടപടി.

മദ്യനയ ചർച്ച പൂർത്തിയാകും മുൻപ് ലൈസൻസ് പുതുക്കി നൽകിയത് ഗുരുതര വീഴ്‌ചയാണെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി. വകുപ്പിനോട് അനുമതി തേടിയിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ബാറിനുമാണ് ലൈസൻസ് അനുവദിച്ചിരുന്നത്.

2014ൽ ബിയർ, വൈൻ പാർലറായി മാറിയ ടു സ്‌റ്റാർ ഹോട്ടലുകൾക്കാണ് ലൈസൻസ് അനുവദിച്ചത്. ശ്രേണി ഉയർത്തിയതിന് ഭാഗമായ സ്വാഭാവിക നടപടി എന്നായിരുന്നു ഉദ്യോഗസ്‌ഥരുടെ വാദം. എന്നാൽ സർക്കാരിന്റെ വരാൻ പോകുന്ന മദ്യനയത്തിൽ പുതിയ ബാറുകൾക്ക് അനുമതി നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. അതിന് മുൻപേ അനുമതി നൽകിയതിൽ കടുത്ത അതൃപ്‌തിയിൽ ആയിരുന്നു എക്‌സൈസ് മന്ത്രി.

അതേസമയം, സംഭവത്തിൽ വീഴ്‌ചയില്ലെന്ന് എക്‌സൈസ് കമ്മീഷണർ എസ്. സാംബശിവ റാവു അറിയിച്ചു. മൂവാറ്റുപുഴയിലെ ഹോട്ടൽ ഗംഗ, എറണാകുളത്തെ ഹോട്ടൽ മേഘ, പാലായിലെ ഹോട്ടൽ മയ്യ തുടങ്ങിയ സ്‌ഥാപനങ്ങൾക്ക്‌ ലൈസൻസ് പുതുക്കി നൽകിയത് നിയമപരമായ നടപടി മാത്രമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ത്രി സ്‌റ്റാർ പദവിയുണ്ടെന്ന് തെളിഞ്ഞാൽ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ലൈസൻസ് പുതുക്കി നൽകാമെന്നും നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സർക്കാരുമായി കൂടിയാലോചിക്കാതെ ലൈസൻസ് പുതുക്കിയത് ശരിയായില്ലെന്ന് കടുത്ത നിലപാടിലാണ് എക്‌സൈസ് മന്ത്രി എം. ലിജു.

സർക്കാർ നയം അനുസരിച്ചാകണം ഉദ്യോഗസ്‌ഥർ പ്രവർത്തിക്കാനെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. എക്‌സൈസ് കമ്മീഷണറുടെ റിപ്പോർട് ഉദ്യോഗസ്‌ഥർക്ക്‌ അനുകൂലമാണെങ്കിലും സർക്കാർ തലത്തിൽ ഈ വിഷയം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Most Read| കേരളത്തിലെ എസ്‌ഐആർ ഉടൻ തീർപ്പാക്കില്ല; പരാതി നൽകാമെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE