ലോഡ് ഷെഡിങ് ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്; മന്ത്രി സണ്ണി ജോസഫ്

കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങാനാണ് ശ്രമിക്കുന്നതെന്നും വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

By Senior Reporter, Malabar News
Sunny Joseph MLA
സണ്ണി ജോസഫ് എംഎൽഎ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോഡ് ഷെഡിങ് ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങാനാണ് ശ്രമിക്കുന്നതെന്നും വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദീർഘകാലത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സോളാർ ബാറ്ററി കിട്ടാത്തതാണ് സോളാർ പവർ സ്‌റ്റേഷൻ ഉൽഘാടനം വൈകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിമാചലിൽ നിന്ന് 1280 മെഗാവാട്ട് വൈദ്യുതിയാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ, ഉയർന്ന വില ആവശ്യപ്പെട്ടുകൊണ്ടുള്ള ഹിമാചലിൽ നിന്നുള്ള കത്ത് സംസ്‌ഥാന വൈദ്യുതി മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറുകയും തുടർന്ന് സർക്കാർ അതൃപ്‌തി അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും വൈദ്യുതി കരാറിന് അനുമതി നൽകിയപ്പോൾ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിയെ രൂക്ഷമായി വിമർശിച്ചിരുന്നു. സാധ്യമായ വഴികൾ നിരവധിയുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഉയർന്ന വിലയ്‌ക്ക് മാത്രം വൈദ്യുതി വാങ്ങാൻ ശ്രമിക്കുന്നുവെന്നാണ് കമ്മീഷൻ ചോദിച്ചത്.

യൂണിറ്റിന് 14.50 രൂപക്ക് വൈദ്യുതി വാങ്ങുന്നത് വലിയ നഷ്‌ടമുണ്ടാക്കുമെന്ന വിലയിരുത്തലിലായിരുന്നു തീരുമാനം. കഴിഞ്ഞമാസം 28നാണ് കെഎസ്ഇബി ഇതുസംബന്ധിച്ചു സർക്കാരിന് കത്തയച്ചത്. അതേസമയം, സംസ്‌ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 2027 മാർച്ച് 30 വരെ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷനാണ് ഹ്രസ്വകാല കരാറിന് അനുമതി നൽകിയത്.

ഇതുപ്രകാരം അഞ്ച് കമ്പനികളിൽ നിന്നായി 270 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് 6.99 മുതൽ പരമാവധി 10 രൂപ വരെ നൽകാം. പത്ത് രൂപയിൽ കൂടരുതെന്ന കമ്മീഷന്റെ കർശന നിബന്ധനയോടെയാണ് കരാറിന് അംഗീകാരം നൽകിയിരിക്കുന്നത്. അഞ്ച് വ്യത്യസ്‌ത കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

പിടിസി ഇന്ത്യ ലിമിറ്റഡ്, ആർപിജി പവർ ട്രേഡിങ് കമ്പനി ലിമിറ്റർ എന്നിവയ്‌ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത്‌ നേരിടുന്ന രാത്രികാല വൈദ്യുതി ക്ഷാമത്തിന് തൽക്കാലം പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ.

Most Read| 60,000 ജീവനക്കാരെ ഒഴിവാക്കാൻ മൈക്രോസോഫ്റ്റ്; ഇന്ത്യയിൽ നിക്ഷേപം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE