ചങ്ങനാശേരിയിൽ ഒരു വീട്ടിലെ മൂന്നുപേർ മരിച്ച നിലയിൽ

കരിങ്കട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

By Senior Reporter, Malabar News
SUICIDE
Rep. Image

ചങ്ങനാശേരി: കോട്ടയം ചങ്ങനാശേരിയിൽ ഒരു വീട്ടിലെ മൂന്നുപേർ മരിച്ച നിലയിൽ. കരിങ്കട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‍മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സാമ്പത്തിക പ്രതിസന്ധിയാണ് ആത്‍മഹത്യക്ക് കാരണമെന്നാണ് വിവരം. ഇന്ന് രാവിലെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൂവരെയും തൂങ്ങിയ നിലയിൽ കണ്ടത്. സാജുവിന്റെയും അനുവിന്റെയും മൃതദേഹങ്ങൾ ഒരു മുറിയിലും സബിന്റെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കണ്ടത്.

നേരത്തെ കുടുംബത്തിന് പലചരക്ക് കടയുണ്ടായിരുന്നു. ഇപ്പോൾ വീടിന്റെ മുകൾ നിലയിൽ ഹോംസ്‌റ്റേ നടത്തിവരികയാണ്. സബിന്റെ ഭാര്യ വിദേശത്താണ്. ചങ്ങനാശേരി പോലീസ് സ്‌ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Read| ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE