കള്ളുഷാപ്പിൽ സോഫിയുടെ ‘ചിയേഴ്‌സ്’; ആശ്രിതനിയമനം രണ്ടുവർഷം നീണ്ട പോരാട്ടത്തിലൂടെ

കള്ളുഷാപ്പിൽ സ്‌ത്രീകൾക്ക് ജോലി ചെയ്‌താൽ ഒരുപ്രശ്‌നവും ഇല്ലെന്ന് നിയമപോരാട്ടത്തിലൂടെ തെളിയിച്ച ഇരിങ്ങാലക്കുട കിഴുത്താണി സ്വദേശി സോഫി, കേരളപ്പിറവി ദിനമായ നാളെ ഇരിങ്ങാലക്കുട പൊത്തനം ഷാപ്പിൽ മാനേജറായി ജോലിക്ക് കയറും.

By Senior Reporter, Malabar News
sofi
സോഫി

വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിലൂടെ കള്ളുഷാപ്പിൽ ആശ്രിതനിയമനം നേടി കേരളത്തിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുട കിഴുത്താണി സ്വദേശി സോഫി (48). കള്ളുഷാപ്പിൽ സ്‌ത്രീകൾക്ക് ജോലി ചെയ്‌താൽ ഒരുപ്രശ്‌നവും ഇല്ലെന്ന് നിയമപോരാട്ടത്തിലൂടെ തെളിയിച്ച സോഫി, കേരളപ്പിറവി ദിനമായ നാളെ ഇരിങ്ങാലക്കുട പൊത്തനം ഷാപ്പിൽ മാനേജറായി ജോലിക്ക് കയറും.

ഇതേ ഷാപ്പിലെ ജീവനക്കാരനായിരുന്ന ഭർത്താവ് കിട്ടൻവീട്ടിൽ കുഞ്ഞിപ്പാലു 2024 മേയിൽ ഹൃദയാഘാതം മൂലം മരിച്ചതോടെയാണ് സോഫി ആശ്രിത നിയമനത്തിനായുള്ള ശ്രമങ്ങൾ തുടങ്ങിയത്. സോഫിയുടെ അച്ഛൻ ലൂവിസിന്റെ ജോലിയാണ് കുഞ്ഞിപ്പാലുവിന് കിട്ടിയത്. അച്ഛനും ഭർത്താവും ചെയ്‌ത ജോലി ആശ്രിത നിയമനമായി കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സോഫി ലൈസൻസിക്ക് അപേക്ഷിച്ചത്.

എന്നാൽ ലൈസൻസി കിട്ടിയില്ല. 2025 സെപ്‌തംബർ അഞ്ചുമുതൽ രണ്ടുമാസം കള്ളുഷാപ്പിൽ ജോലി കിട്ടിയെങ്കിലും ഒരു തൊഴിലാളി സംഘടനയുടെ എതിർപ്പ് കാരണം ജോലിയിൽ തുടരാനായില്ല. ശബളവും നൽകിയില്ല. തുടർന്നാണ് ഐഎൻടിയുസിയുടെ പിന്തുണയോടെ സോഫി ഹൈക്കോടതിയെ സമീപിച്ചത്.

2002ലെ അബ്‌കാരി ചട്ടത്തിന്റെ മറപിടിച്ചാണ് സ്‌ത്രീകളെ കള്ളുഷാപ്പുകളിൽ ജോലിയിൽ പ്രവേശിപ്പിക്കാതിരുന്നത്. 2002ന് മുൻപ് നിയമനം നേടിയ 500 സ്‌ത്രീകൾ ഇപ്പോഴും ജോലിയിലുണ്ട്. ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി വ്യക്‌തമാക്കിയതോടെയാണ് സോഫിക്ക് നിയമനവഴി തുറന്നത്.

ഇതിനകം അപേക്ഷിച്ച നൂറോളം സ്‌ത്രീകൾക്കും ഷാപ്പിൽ ജോലി ലഭിക്കും. ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പാസായ സോഫി വിവാഹശേഷം ജോലിക്ക് പോയിരുന്നില്ല. സിഎയ്‌ക്ക് പഠിക്കുന്ന എക്‌സായും പ്ളസ് വൺ വിദ്യാർഥിനി ഏന്റണിയുമാണ് മക്കൾ.

Most Read| താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE