ബാറുകൾക്ക് ലൈസൻസ്; കമ്മീഷണറുടെ റിപ്പോർട് തള്ളി മന്ത്രി, നിയമോപദേശം തേടി

മുൻ സർക്കാരിന്റെ ഉത്തരവുകളുടെ ബലത്തിൽ തീരുമാനമെടുക്കുന്ന ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടി എടുക്കുമെന്നാണ് എക്‌സൈസ് മന്ത്രി എം ലിജുവിന്റെ മുന്നറിയിപ്പ്.

By Senior Reporter, Malabar News
M. Liju
എക്‌സൈസ് മന്ത്രി എം. ലിജു

തിരുവനന്തപുരം: സർക്കാരുമായി കൂടിയാലോചന നടത്താതെ ബിയർ വൈൻ പാർലറുകൾക്ക് ലൈസൻസ് അനുവദിച്ചതിൽ ഉദ്യോഗസ്‌ഥരെ ശരിവെച്ചുള്ള എക്‌സൈസ് കമ്മീഷണറുടെ നിലപാട് തള്ളി എക്‌സൈസ് മന്ത്രി എം ലിജു. നിയമാനുസരണമാണ് ബാർ ലൈസെൻസെന്ന കമ്മീഷണർ എസ്. സാംബശിവ റാവുവിന്റെ റിപ്പോർട്ടാണ് മന്ത്രി തള്ളിയത്.

മുൻ സർക്കാരിന്റെ ഉത്തരവുകളുടെ ബലത്തിൽ തീരുമാനമെടുക്കുന്ന ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടി എടുക്കുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നതിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. യുഡിഎഫിന്റെ മദ്യനയ ചർച്ചകൾ തുടരുകയാണ്. ഇതിനിടയിൽ താൻ അറിയാതെ ബാറുകൾക്ക് ലൈസൻസ് നൽകിയതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ബാറിനുമാണ് ലൈസൻസ് അനുവദിച്ചിരുന്നത്. സംഭവത്തിൽ എറണാകുളം, പത്തനംതിട്ട എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരായ പികെ സതീഷ്, പിഎൽ ഷിബു എന്നിവരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. മദ്യനയ ചർച്ച പൂർത്തിയാകും മുൻപ് ലൈസൻസ് പുതുക്കി നൽകിയത് ഗുരുതര വീഴ്‌ചയാണെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

ബിയർ, വൈൻ പാർലറായി മാറിയ ടു സ്‌റ്റാർ ഹോട്ടലുകൾക്കാണ് ലൈസൻസ് അനുവദിച്ചത്. ശ്രേണി ഉയർത്തിയതിന്റെ ഭാഗമായ സ്വാഭാവിക നടപടി എന്നായിരുന്നു ഉദ്യോഗസ്‌ഥരുടെ വാദം. എന്നാൽ സർക്കാരിന്റെ വരാൻ പോകുന്ന മദ്യനയത്തിൽ പുതിയ ബാറുകൾക്ക് അനുമതി നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. അതിന് മുൻപേ അനുമതി നൽകിയതിൽ കടുത്ത അതൃപ്‌തിയിൽ ആയിരുന്നു എക്‌സൈസ് മന്ത്രി.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE