തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ കെ ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന സർക്കാർ നിഷ്കർഷിച്ച യോഗ്യതാ പരീക്ഷയാണ് കെ ടെറ്റ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നിലവിൽ സർവീസിൽ ഉള്ളവർ ഉൾപ്പടെ എല്ലാ അധ്യാപകരും പരീക്ഷ പാസാകണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെതിരായ പുനഃപരിശോധനാ ഹരജികൾ തള്ളുകയും ചെയ്തിരുന്നു.
കെ ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷൻ നേടിയവരെ മാതൃതസ്തികയിലേക്ക് തിരിച്ചയക്കണമെന്ന് ഉത്തരവിൽ പറയുന്നു. കഴിഞ്ഞവർഷം സെപ്തംബർ ഒന്നിന് ശേഷം നിയമനം ലഭിച്ചവർക്കാണ് ഉത്തരവ് ബാധകം. കഴിഞ്ഞവർഷം സെപ്തംബർ ഒന്നിനായിരുന്നു ഇത് സംബന്ധിച്ച് സുപ്രീം കോടതി വിധി.
Most Read| അച്ഛന് താങ്ങായി മക്കൾ; ‘പ്രകാശം പരത്തുന്ന പെൺകുട്ടി’കളായി ഗൗരിയും ശരണ്യയും



































