കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികൾക്ക് എതിരായ സസ്പെൻഷൻ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ഹരജി തിങ്കളാഴ്ച പരിഗണിക്കും. മാപ്പപേക്ഷ നൽകിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന സർവകലാശാലയുടെ തീരുമാനം വിദ്യാർഥികൾക്ക് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇക്കാര്യം കൂടി ഉൾപ്പെടുത്തി ഹരജി ഭേദഗതി ചെയ്ത് നൽകാനും വിദ്യാർഥികൾക്ക് നിർദ്ദേശമുണ്ട്. കുട്ടികളെ സസ്പെൻഡ് ചെയ്തിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും അരിശം തീർന്നില്ലേ എന്ന് കോടതി കഴിഞ്ഞദിവസം ചോദിച്ചിരുന്നു. രണ്ടുമാസം അവർ പുറത്തുനിന്നു, എന്തിന് മാപ്പ് എന്നും കോടതി ചോദിച്ചു.
അവർ ചെയ്ത കാര്യങ്ങളെ ന്യായീകരിക്കുകയല്ലെന്നും പക്ഷേ കുട്ടികളാണെന്ന് ഓർക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയത്തിൽ സർവകലാശാല തന്നെ പരിഹാരം കാണാൻ ശ്രമിക്കണമെന്നും അല്ലെങ്കിൽ കോടതി കേസ് വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വാക്കാൽ പറഞ്ഞിരുന്നു.
ഓഗസ്റ്റ് 13ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. രണ്ടുമാസം കഴിഞ്ഞിട്ടും സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. സസ്പെൻഡ് ചെയ്യപ്പെട്ട 16ൽ 10 വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്. മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാം എന്നായിരുന്നു സിൻഡിക്കേറ്റിന്റെ നിബന്ധന. എന്നാൽ, മാപ്പപേക്ഷ നൽകില്ലെന്ന് സസ്പെൻഷനിലുള്ള വിദ്യാർഥികൾ പ്രതികരിച്ചിരുന്നു.
അതേസമയം, കാലടി സർവകലാശാലയിലെ സമരവേദിയിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർവകലാശാല അധികൃതർക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനം ഉയർത്തി. 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടി ആർഎസ്എസിന്റെ ഉറ്റതോഴിയായ വൈസ് ചാൻസലറും മുൻ ഗവർണറും ചേർന്നുടനാക്കിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാർഥികളെ ഒതുക്കാൻ ശ്രമിക്കുന്ന സർക്കാർ നിലപാടിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്തമാക്കി വിഡി സതീശൻ






































