അരിയിൽ ഷുക്കൂർ വധക്കേസ്; 13 പേർ കുറ്റക്കാർ, ജയരാജനെയും രാജേഷിനെയും വെറുതെവിട്ടു

സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും കുറ്റവിമുക്‌തനാക്കി.

By Senior Reporter, Malabar News
tv-rajesh-jayarajan-shukoor
ടിവി. രാജേഷ്, ഷുക്കൂർ, പി. ജയരാജൻ

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ, സംസ്‌ഥാന കമ്മിറ്റി അംഗം ടിവി രാജേഷ് എന്നിവരെ കോടതി വെറുതെവിട്ടു. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും കുറ്റവിമുക്‌തനാക്കി.

18 പേരെയാണ് കോടതി വെറുതെവിട്ടത്. ഒന്നാംപ്രതി കെവി സുമേഷ് ഉൾപ്പടെ 13 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഒന്നാംപ്രതി സുമേഷ്, മൂന്നാംപ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി പിവി. മനോഹരം, 10ആം പ്രതി എംപി. ദിനേശൻ, 12ആം പ്രതി ബിജുമോൻ, 14ആം പ്രതി ഇപി. രാധാകൃഷ്‌ണൻ, 15ആം പ്രതി ഷിജിൻ മോഹൻ, 16ആം പ്രതി കെവി. സജിത്, 25ആം പ്രതി വിവി. മോഹനൻ, 26ആം പ്രതി എംവി. പുരുഷോത്തമൻ, 27ആം പ്രതി പികെ. അജിത് കുമാർ, 28ആം പ്രതി പിപി. സുരേശൻ എന്നിവരാണ് കുറ്റക്കാർ.

32ആം പ്രതിയായിരുന്നു ജയരാജൻ. രാജേഷ് 33ആം പ്രതിയും. 33 പ്രതികളാണ് ആകെ കേസിൽ ഉണ്ടായിരുന്നത്. രണ്ടുപേർ മരിച്ചതിനാൽ 31 പേരാണ് വിചാരണ നേരിട്ടത്. 17 മാസം നീണ്ടുനിന്ന വിചാരണയിൽ 41 സാക്ഷികളെയാണ് വിസ്‌തരിച്ചത്. 81 സാക്ഷികളാണ് സിബിഐ കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്.

ഷുക്കൂർ വധക്കേസ് നടക്കുന്നത് 2012 ഫെബ്രുവരി 20നാണ്. കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിൽ വെച്ചാണ് എംഎസ്എഫ് നേതാവ് അരീയിൽ അബ്‌ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന പി. ജയരാജൻ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഷുക്കൂർ അടക്കമുള്ളവർ കല്ലെറിഞ്ഞതിന്റെ പ്രതികാരമാണ് കൊലയ്‌ക്ക് കാരണമെന്നാണ് സിബിഐ കണ്ടെത്തിയത്.

തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315ആം നമ്പർ മുറിയിൽ വെച്ച് ജയരാജനും രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്‌തതെന്നാണ്‌ പ്രധാന ആരോപണം. ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടര മണിക്കൂറോളം തടഞ്ഞുനിർത്തി മൊബൈൽ ഫോൺ വഴു ചിത്രങ്ങൾ അയച്ചു ആളെ ഉറപ്പുവരുത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE