സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചു; മെറ്റ ഓഫീസ് ആക്രമിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

ഹൈദരാബാദിലെ റായ്‌‌ദുർഗിലുള്ള മെറ്റയുടെ ഓഫീസാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചത്.

By Senior Reporter, Malabar News
Hyderabad Meta Office Attack
ഹൈദരാബാദിലെ മെറ്റ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ നിന്ന് / Image Courtesy: The Times of India

ഹൈദരാബാദ്: ഹൈദരാബാദിലെ റായ്‌‌ദുർഗിലുള്ള മെറ്റയുടെ ഓഫീസ് ആക്രമിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. നേതാക്കളുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് ആരോപിച്ചാണ് ആക്രമണം.

തെലങ്കാന യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ജക്കിഡി ശിവചരൺ റെഡ്‌ഡിയുടെ നേതൃത്വത്തിൽ മെറ്റയ്‌ക്കും ബിജെപിക്കുമെതിരെ മുദ്രാവാക്യങ്ങളുമായി ഓഫീസിലേക്ക് ഇരച്ചെത്തിയ പ്രവർത്തകർ, ഓഫീസിലെ പൂച്ചട്ടികൾ എറിഞ്ഞുടയ്‌ക്കുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്‌തു.

മെറ്റയ്‌ക്കും കേന്ദ്ര സർക്കാരിനുമെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു 20ലധികം പേർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മെറ്റയ്‌ക്ക് നട്ടെല്ലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എക്‌സിൽ പോസ്‌റ്റ് പങ്കുവെച്ചു.

നിയന്ത്രണം ഏർപ്പെടുത്തിയ അക്കൗണ്ടുകളും പോസ്‌റ്റുകളും ഏഴ് ദിവസത്തിനകം പുനഃസ്‌ഥാപിക്കണം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കോടതികളിലും തെരുവുകളിലും ഓഫീസുകളിലും പ്രതിഷേധം ശക്‌തമാക്കുമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡണ്ട് ഉദയ് ഭാനു ചിബ്, ദേശീയ ചുമതലയുള്ള മനീഷ് ശർമ എന്നിവരുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾക്ക് മെറ്റ നിയന്ത്രണം ഏർപ്പെടുത്തിയെന്നാണ് ആരോപണം. അതേസമയം, പ്രതിഷേധം നടന്ന് 15 മിനിട്ടിനുള്ളിൽത്തന്നെ നേതാക്കളുടെ ഇൻസ്‌റ്റാഗ്രാം അക്കൗണ്ടുകൾ പുനഃസ്‌ഥാപിക്കപ്പെട്ടതായി യൂത്ത് കോൺഗ്രസ് പിന്നീട് അവകാശപ്പെട്ടു.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE