മസ്‌കത്ത്-ജിദ്ദ റൂട്ടിൽ ഫ്‌ളൈനാസ് പറക്കും; സർവീസ് ഡിസംബർ ഒന്ന് മുതൽ

ആഴ്‌ചയിൽ മൂന്ന് സർവീസുകളാണ് ഈ റൂട്ടിൽ നടത്തുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സർവീസുകൾ.

By Senior Reporter, Malabar News
flynas

മസ്‌കത്ത്: മസ്‌കത്തിനും ജിദ്ദയ്‌ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ നടത്താൻ സൗദി വിമാനക്കമ്പനിയായ ഫ്‌ളൈനാസിന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകി. ഡിസംബർ ഒന്ന് മുതൽ ആഴ്‌ചയിൽ മൂന്ന് സർവീസുകളാണ് കമ്പനി ഈ റൂട്ടിൽ നടത്തുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സർവീസുകൾ.

മസ്‌കത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തെയും ജിദ്ദയിലെ കിങ് അബ്‌ദുൽ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളത്തെയും ബന്ധിപ്പിച്ചാണ് പുതിയ സർവീസ്. ഫ്ളൈനാസ് XY657 ജിദ്ദയിൽ നിന്ന് 1.20ന് പുറപ്പെട്ട് വൈകീട്ട് 5.10ന് മസ്‌കത്തിൽ എത്തും.

XY658 മസ്‌കത്തിൽ നിന്ന് വൈകീട്ട് 6.00 മണിക്ക് പുറപ്പെട്ട് രാത്രി 8.35ന് ജിദ്ദയിൽ ഇറങ്ങും. ഒമാനിൽ നിന്നുള്ള ഉംറ തീർഥാടകർക്കും ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്ന പ്രവാസികൾക്കും പുതിയ സർവീസ് വലിയ ആശ്വാസമാകും.

Most Read| ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കൂബ ഡൈവർ; അത്‌ഭുതമായി പത്തുവയസുകാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE