റിയാദിലെ പിഐഎഫ് ടവറിൽ മിസൈൽ ആക്രമണം; ഇന്ത്യക്കാർ ഉൾപ്പടെ 11 പേർക്ക് പരിക്ക്

നടന്നത് ഭീകരാക്രമണമാണെന്നും ഭീരുക്കളാണ് ആക്രമിച്ചതെന്നും സൗദി സഖ്യസേന പറഞ്ഞു.

By Senior Reporter, Malabar News
riyadh-missile-attack-pif-tower-damaged
Rep. Image

റിയാദ്: സൗദി അറേബ്യയുടെ തലസ്‌ഥാനമായ റിയാദിലെ കിങ് അബ്‌ദുള്ള ഫിനാൻഷ്യൽ ഡിസ്‌ട്രിക്‌ടിലുള്ള പബ്ളിക് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. രണ്ട് ഇന്ത്യക്കാർ ഉൾപ്പടെ 11 പേർക്ക് പരിക്കേറ്റതായാണ് വിവരം.

ആക്രമണത്തിൽ കെട്ടിടത്തിന് വൻ നാശനഷ്‌ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്. നടന്നത് ഭീകരാക്രമണമാണെന്നും ഭീരുക്കളാണ് ആക്രമിച്ചതെന്നും സൗദി സഖ്യസേന പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സഖ്യസേന വക്‌താവ്‌ മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

കെട്ടിടത്തിൽ പതിച്ചത് പ്രൊജക്‌ടൈൽ മിസൈലാണെന്ന് സ്‌ഥിരീകരിച്ചതായി എഎഫ്‌പി റിപ്പോർട് ചെയ്‌തു. റിയാദ് നഗരത്തിൽ ഏറ്റവും ഉയരമേറിയ കെട്ടിടമാണ് പിഐഎഫ്. ഒരാഴ്‌ചയ്‌ക്കിടെ ഇതേ കെട്ടിടത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഈമാസം 19ന് നടന്ന ആദ്യ ആക്രമണത്തിൽ ടവറിന്റെ ഏതാനും നിലകൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. അന്ന് ആർക്കും പരിക്കേറ്റിരുന്നില്ല.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE