‘ജമ്മുവിലെ അനുഛേദം 370 റദ്ദാക്കണമെന്നത് പട്ടേലിന്റെ ആഗ്രഹം’; നരേന്ദ്ര മോദി

By Staff Reporter, Malabar News
MALABARNEWS-MODI
Ajwa Travels

അഹമ്മദാബാദ്: ജമ്മു കശ്‌മീരിലെ അനുഛേദം 370 റദ്ദാക്കണമെന്നത് സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ ആഗ്രഹമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ദ്ദാല്‍ വല്ലഭായ് പട്ടേലിന്റെ ജന്‍മദിനമായ ഏകതാ ദിവസിന്റെ ഭാഗമായുള്ള പരിപാടിയിലാണ് മോദി ഇത് പറഞ്ഞത്. ഇന്ത്യയിലെ കോവിഡ് രോഗികളെ ലോകം പ്രശംസിക്കുക ആണെന്നും മോദി പറഞ്ഞു.

ഐക്യവും വൈവിധ്യവുമാണ് രാജ്യത്തിന്റെ കരുത്ത്. കര്‍ഷകരെ ശക്‌തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. സുപ്രീം കോടതി വിധിയിലൂടെ രാമക്ഷേത്രം യാഥാര്‍ഥ്യമാവുന്നു. മോദി രാജ്യത്തോട് പറഞ്ഞു.

ഭീകരവാദത്തിന് എതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ലോകത്തെ ഒരു കുടുംബമായി കാണണം. ചിലര്‍ തീവ്രവാദികളെ കൂട്ടുപിടിക്കുകയാണ്.

പുല്‍വാമ ആക്രമണത്തില്‍ ചിലര്‍ രാഷ്‌ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചു. അത്തരക്കാരെ രാജ്യം മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനം എന്ന സന്ദേശമാണ് ഇന്ത്യ ലോകത്തിന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർദ്ദാർ വല്ലഭായ് പട്ടേലിന്റെ 145ആം ജൻമദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ കെവാഡിയയിലെ നർമദാ തീരത്തെ പട്ടേൽ പ്രതിമയിൽ മോദി പുഷ്‌പാർച്ചന നടത്തി. പിന്നീട് ഏകതാ ദിവസിന്റെ ഭാഗമായുള്ള പരേഡിലും അദ്ദേഹം പങ്കെടുത്തു.

Read Also: കേന്ദ്ര കാര്‍ഷിക നിയമം; പ്രമേയം പാസാക്കാനൊരുങ്ങി രാജസ്‌ഥാന്‍ സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE