ഷൊർണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ബാലറ്റുകൾ വിതരണം ചെയ്യാൻ തുടങ്ങി. ഷൊർണൂർ സർക്കാർ പ്രസ്സിൽ നിന്ന് അച്ചടി പൂർത്തിയായ ബാലറ്റ് പേപ്പറുകൾ പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് വിതരണം ചെയ്യാൻ ആരംഭിച്ചു.
പാലക്കാട് ജില്ലാ പഞ്ചായത്ത്, 15 ബ്ളോക്ക് പഞ്ചായത്ത്, ഏഴ് നഗരസഭ, 91 ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ലാ പഞ്ചായത്ത്, 15 ബ്ളോക്ക് പഞ്ചായത്ത്, 11 നഗരസഭ, 100 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള ബാലറ്റുകളുടെ അച്ചടിയാണ് കഴിഞ്ഞത്.
കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള മേഖലകളിലെ തിരഞ്ഞെടുപ്പിനാവശ്യമായ കവറുകളും ഫോമുകളും അച്ചടിച്ചുനൽകുന്നതും ഷൊർണൂരിലെ പ്രസ്സിൽ നിന്നാണ്.
Malabar News: തിരഞ്ഞെടുപ്പ്; നൂറിലേറെ ബൂത്തുകളില്‍ മാവോവാദി ഭീഷണി; അധിക സുരക്ഷ ഒരുക്കുമെന്ന് കളക്ടര്‍