ബെംഗളൂര്: നടി മേഘ്ന രാജിനും കുടുംബത്തിനും കോവിഡ്. തന്റെ അച്ഛനമ്മമാര്‍ക്കും തനിക്കും കുഞ്ഞിനും കൊവിഡ് പോസിറ്റീവാണെന്ന് മേഘ്ന അറിയിച്ചു. ‘എനിക്കും കുഞ്ഞിനും അച്ഛനും അമ്മക്കും കോവിഡ് സ്ഥിരീകരിച്ചു. അടുത്ത ആഴ്ചകളിലായി സമ്പര്‍ക്കത്തില്‍ വന്നവരോടെല്ലാം അറിയിച്ചിട്ടുണ്ട്,’ മേഘ്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം മേഘ്നയുടെ അമ്മ പ്രമീളയെ ശാരീരിക പ്രശ്നങ്ങൾ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അടുത്ത സമ്പർക്കം ഉണ്ടായിരുന്നവരെയും പരിശോധനക്ക് വിധേയമാക്കിയിരുന്നു. നിരവധി മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മേഘ്ന. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണിലാണ് മരിച്ചത്.
Read also: സംരക്ഷണം നല്‍കണം; സ്വപ്നയുടെ അപേക്ഷയില്‍ കോടതി ഉത്തരവ്