കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫിന് യുഡിഎഫ് വിമതന്റെ പിന്തുണ

By Desk Reporter, Malabar News
Malabar-News_Kochi-corporation

എറണാകുളം: കൊച്ചി കോർപ്പറേഷനിലും ഭരണം ഉറപ്പിച്ച് എൽഡിഎഫ്. യുഡിഎഫ് വിമതനായ സനില്‍ മോന്‍ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ഒരു ഉപാധികളും ഇല്ലാതെയാണ് താന്‍ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതെന്ന് സനില്‍ മോന്‍ പറഞ്ഞു. കൊച്ചിയുടെയും തന്റെ വാര്‍ഡിന്റെയും വികസനം മുന്‍ നിര്‍ത്തിയാണ് പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് വിമതന്റെ പിന്തുണ കൂടി ലഭിച്ചതോടെ എല്‍ഡിഎഫിന് 36 കൗണ്‍സിലര്‍മാരുടെ പിന്തുണയും യുഡിഎഫിന് 31 പേരുടെ പിന്തുണയുമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ ലീഗ് വിമതനായ പികെ അഷറഫും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

74 അംഗ കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് 31ഉം എല്‍ഡിഎഫിന് 34ഉം സീറ്റുകളാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. നാല് വിമതരും എന്‍ഡിഎ സ്‌ഥാനാർഥികളായ അഞ്ച് പേരുമാണ് വിജയിച്ചത്. 38 പേരുടെ പിന്തുണയാണ് കേവലഭൂരിപക്ഷം നേടാന്‍ വേണ്ടത്.

Also Read:  മുല്ലപ്പള്ളിയെ മാറ്റില്ല; നിയമസഭാ തിരഞ്ഞെടുപ്പ് വരെ അവസരം നല്‍കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE