എറണാകുളം: കൊച്ചി കോര്‍പറേഷനില്‍ സിപിഐയിലെ ആന്‍സിയ ഡെപ്യൂട്ടി മേയറാകും. സിപിഎം-സിപിഐ ജില്ലാ സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഡെപ്യൂട്ടി മേയര്‍ പദവി സിപിഐക്ക് നല്കാന് തീരുമാനിച്ചത്.
75 അംഗ കൗണ്‍സിലില്‍ രണ്ട് വിമതരുടെ പിന്തുണയിലാണ് ഇടതു മുന്നണി ഭൂരിപക്ഷം ഉറപ്പിച്ചത്. 34 ഇടത് കൗണ്‍സിലര്‍മാരില്‍ നാലു പേരാണ് സിപിഐക്കുള്ളത്. അതില്‍ ഏക വനിതയാണ് ആന്‍സിയ.
മുന്നണിയില്‍ തര്‍ക്കങ്ങളില്ലാതെയാണ് ഡെപ്യൂട്ടി മേയര്‍ പദവി ലഭിച്ചതെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. പാര്‍ട്ടി എല്പ്പിക്കുന്ന ചുമതല ആത്മാര്‍ഥതയോടെ നിര്‍വഹിക്കുമെന്ന് ആന്‍സിയ പ്രതികരിച്ചു. മാലിന്യ പ്രശ്നത്തിന് പരിഹാരവും ഭവന രഹിതര്‍ക്ക് വീട് നല്കുന്നതുമാണ് പ്രഥമ ലക്ഷ്യമെന്നും ആന്‍സിയ വ്യക്തമാക്കി
വീട്ടമ്മയായ ആന്‍സിയ മട്ടാഞ്ചേരിയില്‍ നിന്നും കന്നിയങ്കത്തില്‍ തന്നെ വിജയിച്ചു. ഓട്ടോ ഡ്രൈവറായ അഷറഫാണ് ഭര്‍ത്താവ്. മൂന്ന് മക്കളുണ്ട്. സഹോദരന് അനൂപ് എഐവൈഎഫ് മട്ടാഞ്ചേരി മണ്ഡലം പ്രസിഡണ്ടാണ്.
Read also: തൃശൂര്‍ കോര്പ്പറേഷന് ഭരണം; ചര്‍ച്ചകള്‍ സജീവം, നിലപാട് വ്യക്തമാക്കാതെ വിമതന്