കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറാവാന്‍ ആന്‍സിയ

By Syndicated , Malabar News
kochi corparation deputy mayor
Ajwa Travels

എറണാകുളം: കൊച്ചി കോര്‍പറേഷനില്‍ സിപിഐയിലെ ആന്‍സിയ ഡെപ്യൂട്ടി മേയറാകും. സിപിഎം-സിപിഐ ജില്ലാ സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഡെപ്യൂട്ടി മേയര്‍ പദവി സിപിഐക്ക് നല്‍കാന്‍ തീരുമാനിച്ചത്.

75 അംഗ കൗണ്‍സിലില്‍ രണ്ട് വിമതരുടെ പിന്തുണയിലാണ് ഇടതു മുന്നണി ഭൂരിപക്ഷം ഉറപ്പിച്ചത്. 34 ഇടത് കൗണ്‍സിലര്‍മാരില്‍ നാലു പേരാണ് സിപിഐക്കുള്ളത്. അതില്‍ ഏക വനിതയാണ് ആന്‍സിയ.

മുന്നണിയില്‍ തര്‍ക്കങ്ങളില്ലാതെയാണ് ഡെപ്യൂട്ടി മേയര്‍ പദവി ലഭിച്ചതെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. പാര്‍ട്ടി എല്‍പ്പിക്കുന്ന ചുമതല ആത്‍മാര്‍ഥതയോടെ നിര്‍വഹിക്കുമെന്ന്  ആന്‍സിയ പ്രതികരിച്ചു. മാലിന്യ പ്രശ്‌നത്തിന് പരിഹാരവും ഭവന രഹിതര്‍ക്ക് വീട് നല്‍കുന്നതുമാണ് പ്രഥമ ലക്ഷ്യമെന്നും ആന്‍സിയ വ്യക്‌തമാക്കി

വീട്ടമ്മയായ ആന്‍സിയ മട്ടാഞ്ചേരിയില്‍ നിന്നും കന്നിയങ്കത്തില്‍ തന്നെ വിജയിച്ചു. ഓട്ടോ ഡ്രൈവറായ അഷറഫാണ് ഭര്‍ത്താവ്. മൂന്ന് മക്കളുണ്ട്. സഹോദരന്‍ അനൂപ് എഐവൈഎഫ് മട്ടാഞ്ചേരി മണ്ഡലം പ്രസിഡണ്ടാണ്.

Read also: തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം; ചര്‍ച്ചകള്‍ സജീവം, നിലപാട് വ്യക്‌തമാക്കാതെ വിമതന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE