ഉസ്‌വ വെല്‍വിഷേഴ്‌സ് മീറ്റ് നടത്തി; ‘സമൂഹ നികാഹ് കര്‍മ്മം’ ഫെബ്രുവരി 12ന് പാണക്കാട് മസ്‌ജിദിൽ

By Desk Reporter, Malabar News
Sayed Hyderali Shihab Thangal
'ഉസ്‌വ' മീറ്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: ഉമറലി ശിഹാബ് തങ്ങള്‍ വെഡിംഗ് എയ്‌ഡിന്‌‌ (ഉസ്‌വ) കീഴില്‍ എല്ലാ വര്‍ഷവും നടക്കുന്ന സമൂഹ നികാഹ് കര്‍മ്മം ഫെബ്രുവരി 12ന് പാണക്കാട് ജുമുഅത്ത് പള്ളിയില്‍ വെച്ച് നടത്തും. സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ ഓര്‍മ്മക്കായി സംവിധാനിച്ച വിവാഹ പദ്ധതിയാണ് ഉസ്‌വ. ശിഹാബ് തങ്ങൾ വിടപറഞ്ഞ റജബ് ഒന്നിനാണ് എല്ലാ വര്‍ഷവും ഇത് നടത്താറുള്ളത്.

ഉദാരമതികളില്‍ നിന്ന് ലഭിക്കുന്ന സഹായത്തിലൂടെ നിര്‍ധനരായ പെണ്‍കുട്ടികളെ വിവാഹം നടത്തിക്കൊടുക്കുന്ന പദ്ധതിയാണിത്. ഉസ്‌വയുടെ ഭാഗമായി സംഘടിപ്പിച്ച വെല്‍വിഷേഴ്‌സ് മീറ്റ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്‌തു.

എസ്‌വൈഎസ്‌ ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ ചടങ്ങിൽ എസ്‌വൈഎസ്‌ സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂരാണ് വിഷയാവതരണം നിർവഹിച്ചത്.

എസ്‌വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ അബ്‌ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് കെകെഎസ് ബാപ്പുട്ടി തങ്ങള്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി എന്നിവർ ഫൈസി പ്രസംഗിച്ചു. ഉസ്‌വ കണ്‍വീനര്‍ ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട് സ്വാഗതവും എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറി ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പരിപാടിയിൽ നന്ദിയും പറഞ്ഞു.

സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍ മേല്‍മുറി, കുഞ്ഞിമോന്‍ കാക്കിയ, പിഎം അലവി ഹാജി, ഓമാനൂര്‍ അബ്‌ദുറഹിമാന്‍ മൗലവി, ഉമര്‍ ദര്‍സി തച്ചണ്ണ, ബീരാന്‍ കുട്ടി ഹാജി കിഴിശ്ശേരി, കെടി കുഞ്ഞാന്‍ ചുങ്കത്തറ, എംഎം കുട്ടി മൗലവി, അയ്യൂബ് സഖാഫി, കെഎം കുട്ടി എടക്കുളം, ഒപി കുഞ്ഞാപ്പു ഹാജി, സുലൈമാന്‍ ഹാജി പുല്ലൂര്‍, ഹസന്‍ ഫൈസി കാച്ചിനിക്കാട്, മുഹമ്മദലി ഖാസിമി, നൗഷാദ് മണ്ണിശ്ശേരി, സികെ ഹനീഫ ദാരിമി, സിടി മുഹമ്മദ് കൊണ്ടാട്ടി, ബൈയ്‌റൂത്ത് നാണി, ഉബൈദ് ആനപ്പാറ, കെഎന്‍എസ് സൈതലവി ഹാജി പൂളപ്പാടം, ബുറാഖ് കുഞ്ഞി മുഹമ്മദ് ഹാജി, അമാനുല്ല ദാരിമി, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍ എന്നിവരും ഉസ്‌വ വെല്‍വിഷേഴ്‌സ് മീറ്റിൽ പങ്കെടുത്തു.

Most Read: ഖലിസ്‌ഥാൻ ഭീകരർ പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറി; കേന്ദ്രം സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE