കേന്ദ്ര- സംസ്ഥാന ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ഫോണ്‍ബില്ലില്‍ നല്കി വരുന്ന ഇളവ് ബിഎസ്എന്‍എല്‍ വര്‍ധിപ്പിച്ചു. അഞ്ച് ശതമാനത്തില്‍ നിന്നും 10 ശതമാനമാക്കിയാണ് ഇളവ് വര്‍ധിപ്പിച്ചത്.
മാത്രമല്ല, ലാന്‍ഡ് ഫോണുകള്‍ക്കും ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്കും മാത്രമുണ്ടായിരുന്ന ആനുകൂല്യം അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനായ എഫ്ടിടിഎച്ചിനും ഇനി ലഭിക്കും. ഫെബ്രുവരി ഒന്നിനാണ് ഇവ പ്രാബല്യത്തില്‍ വരിക.
2008-ലാണ് ആദ്യമായി ജീവനക്കാര്‍ക്ക് ബില്ലില്‍ ഇളവ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. 20 ശതമാനം ഇളവായിരുന്നു അന്ന്. 2013-ല്‍ ഇത് 10 ശതമാനത്തിലേക്കും 2015-ല്‍ അഞ്ച് ശതമാനത്തിലേക്കും കുറച്ചു. അതാണ് ഇപ്പോള്‍ വീണ്ടും 10 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്.
നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയവര്‍ക്കും ഇളവ് ലഭ്യമാക്കാനാണ് ഉത്തരവ്. ആനുകൂല്യത്തിന് അര്‍ഹരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ബിഎസ്എന്‍എല്ലില്‍ സമര്‍ച്ചാല്‍ ഇളവ് ലഭിക്കും. വിരമിച്ചവര്‍ പെന്ഷന് ബുക്കിന്റെ പകര്‍പ്പാണ് സമര്‍പ്പിക്കേണ്ടത്.
Read Also: ഹൈക്ക് മെസേജിങ് ആപ്പ് പൂട്ടുന്നു; പ്ളേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു