ഡെൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി 1ന് പാർലമെന്റിലേക്ക് മാർച്ച് നടത്താനൊരുങ്ങി കർഷക സംഘടനകൾ. വിവിധയിടങ്ങളിൽ നിന്ന് കാൽനടയായി പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം.
കർഷക സംഘനകളാണ് പുതിയ തീരുമാനം അറിയിച്ചത്. അതേസമയം, കർഷക സമരത്തിന്റെ ഭാഗമായുള്ള ട്രാക്ടർ റാലി നാളെ റിപ്പബ്ളിക് ദിനത്തിൽ നടക്കും. നാളത്തെ റാലിക്ക് മുന്നോടിയായി ഡെൽഹി അതിർത്തികളിലേക്ക് ഇന്ന് കർഷകരുടെ പ്രവാഹമാണ്. സിംഗു, തിക്രി, ഗാസിപൂർ അതിർത്തികളിൽ ആയിരക്കണക്കിന് ട്രാക്ടറുകളാണ് എത്തിയിട്ടുള്ളത്.
Kerala News: അയ്യപ്പ ഭക്തരുടെ മുറിവുണക്കാൻ ഇനിയും വൈകരുത്; മുഖ്യമന്ത്രിക്ക് ഉമ്മൻചാണ്ടിയുടെ കത്ത്