കോട്ടക്കല്‍: പൂർവീക നേതൃത്വത്തിന്റെ ആദർശ മാർഗത്തിലൂടെ സുന്നത്ത് ജമാഅത്തിന്റെ പ്രബോധന രംഗത്ത് എല്ലാവരും നിലകൊള്ളണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലാ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനം ഉൽഘാടനം ചെയ്‌ത് കൊണ്ട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. തലമുറകളിലേക്ക് വിജ്‌ഞാന കൈമാറ്റം ചെയ്യുന്നതിന് വേണ്ടി പ്രവർത്തിക്കണമെന്നും ഹൈദരലി തങ്ങൾ പ്രവർത്തകരെ ഓർമപ്പെടുത്തി.
ആദർശ രംഗത്ത് ഭംഗം വരാതെ സൂക്ഷ്‌മതയോടെ ജീവിച്ച മുൻഗാമികളാണ് നമ്മുടെ മാതൃക. ധാർമ്മികമായി സമൂഹത്തിന് വഴി കാണിക്കുകയായിരുന്നു പൂർവികർ. പള്ളി ദർസുകൾ ഈ രംഗത്ത് വലിയ പങ്കാണ് വഹിക്കുന്നത്. ഇസ്‌ലാമിക പ്രബോധനരംഗത്ത് സമന്വയ പ്രസ്‌ഥാനങ്ങളും നമുക്ക് സ്‌ഥാപിക്കാൻ സാധിച്ചു. വിജ്‌ഞാനത്തിലൂടെ സമൂഹത്തിന് വഴികാട്ടുകയാണ് സമസ്‌തയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളെന്നും ഇതിനു വേണ്ടി നിലകൊള്ളണമെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് എംടി അബ്‌ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി ചടങ്ങിൽ സമസ്‌ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സമ്മേളന പ്രഖ്യാപനം നടത്തി. സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി.
പൈതൃകമാണ് വിജയം എന്ന പ്രമേയത്തിലാണ് ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയുടെ പ്രബോധന രംഗത്തേക്ക് ആവശ്യമായ നൂതനപദ്ധതികളും വിവിധ കര്‍മ്മപരിപാടികളും സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ജില്ലയിലെ സമസ്‌ത പോഷകഘടകങ്ങളുടെ നേതൃത്വത്തി്ല്‍ വിവിധ മാസങ്ങളിലായി ജൂബിലി പരിപാടികള്‍ നടക്കും. വിപുലമായ സംഘാടക സമിതിക്കും പ്രഖ്യാപന കണ്‍വന്‍ഷനില്‍ രൂപം നല്‍കി.
അന്തരിച്ച സമസ്‌ത മുശാവറ അംഗം ഒടി മൂസ മുസ്‌ലിയാരുടെ പേരില്‍ തഹ്‌ലീൽ, പ്രാര്‍ഥന മജ്‌ലിസോടെയാണ് സമ്മേളനം ആരംഭിച്ചത്. ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്‌തീൻ ഫൈസി ആമുഖ പ്രഭാഷണവും അബ്‌ദുസമദ് പൂക്കോട്ടൂർ വിഷയാവതരണവും നടത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് ബശീറലിശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ഖാസി സയ്യിദ് മുഹമ്മദ് കോയതങ്ങൾ ജമലുല്ലൈലി എന്നിവർ സംഗമത്തിൽ പ്രസംഗിച്ചു.

സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, സമസ്‌ത മുശാവറ അംഗങ്ങളായ ആദൃശ്ശേരിഹംസക്കുട്ടി മുസ്‌ലിയാർ,ഡോ ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി, വാക്കോട് മൊയ്‌തീൻ കുട്ടി ഫൈസി, എംപി മുസ്‌തഫൽ ഫൈസി, കാടേരി മുഹമ്മദ് മുസ്‌ലിയാർ എന്നിവരും ഏലംകുളം ബാപ്പു മുസ്‌ലിയാർ, കെഎ.റഹ്‌മാൻ ഫൈസി, അബ്‌ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സയ്യിദ് കെകെഎസ് തങ്ങൾ, സത്താർ പന്തലൂർ, സിഎച്ച്. ത്വയ്യിബ് ഫൈസി, അബ്‌ദുൽ ഖാദിർ ഫൈസി കുന്നംപുറം, കാടാമ്പുഴമൂസ ഹാജി എന്നിവരും സംസാരിച്ചു.
സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്‌ദു റഷീദ് ശിഹാബ് തങ്ങൾ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, സയ്യിദ്ബി.എസ്‌കെ തങ്ങൾ, സയ്യിദ് കെകെഎസ് ബാപ്പുട്ടി തങ്ങൾ, ഇകെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍, കെവി അസ്‌ഗറലി ഫൈസി, കാടാമ്പുഴ മൂസഹാജി, ഹാജി പികെമുഹമ്മദ്, മൂന്നിയൂർ ഹംസ ഹാജി, പിഎ ജബ്ബാർ ഹാജി,ഷാഹുല്‍ ഹമീദ് മേല്‍മുറി സമസ്‌ത ജില്ലാ മുശാവറ അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ, ജില്ലാ കൗൺസിലർമാർ തുടങ്ങിയവർ പ്രഖ്യാപന സംഗമത്തിൽ സംബന്ധിച്ചു.
Most Read: ശബരിമലയെ രാഷ്‌ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു; മുന്നണികള്‍ക്ക് എതിരെ എന്‍എസ്എസ്




































