സോളാർ തട്ടിപ്പ്; കോഴിക്കോട് രജിസ്‌റ്റർ ചെയ്‌ത കേസിൽ വിധി ഇന്ന്

By News Desk, Malabar News
Solar Scam Case

കോഴിക്കോട്: സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ വിധി ഇന്ന്. കോഴിക്കോട് സ്വദേശി അബ്‌ദുൽ മജീദില്‍ നിന്ന് 42,70,000 രൂപ സോളാര്‍ പാനല്‍ സ്‌ഥാപിക്കാന്‍ വാങ്ങി വഞ്ചിച്ചെന്ന കേസിന്റെ വിധിയാണ് ഇന്ന് പറയുക. സരിത എസ് നായരും ബിജു രാധാകൃഷ്‌ണനുമാണ് പ്രതികൾ.

കോഴിക്കോട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ കഴിഞ്ഞ ആഴ്‌ച വിധി പറയൽ ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് തന്നെ ആദ്യം രജിസ്‌റ്റർ ചെയ്‌ത ആദ്യ കേസുകളിൽ ഒന്നാണിത്. 2012ല്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.

Also Read: കാപ്പന്റെ മുന്നണി മാറ്റം; പുനരാലോചന വേണം; നീക്കം ഏകപക്ഷീയമെന്ന് എകെ ശശീന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE