കാട്ടുപന്നിയെ കറിവച്ചു; മലപ്പുറത്ത് രണ്ടുപേർ അറസ്‌റ്റിൽ

By Syndicated , Malabar News
malappuram news
Ajwa Travels

മലപ്പുറം: പെരിന്തല്‍മണ്ണ വെട്ടത്തൂരിൽ കാട്ടുപന്നിയുടെ മാംസം പാചകം ചെയ്‌ത സംഭവത്തിൽ അച്ഛനും മകനും അറസ്‍റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി വേലായുധന്‍ മകന്‍ സിജു എന്നിവരെയാണ് കാളികാവ് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അതേസമയം വാഹനമിടിച്ച് റോഡില്‍ കിടന്ന പന്നിയെയാണ് തങ്ങള്‍ പാചകം ചെയ്യാനായി ഉപയോഗിച്ചതെന്ന് പ്രതികള്‍ വനം വകുപ്പ് ഉദ്യോഗസ്‌ഥരെ അറിയിച്ചു. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു.

Read also: കുതിച്ചുയർന്ന് പാചകവാതക വില; ജനരോഷം എരിയുന്നു; പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE