കണ്ണൂർ: കെപിസിസി പ്രസിഡണ്ടായാൽ കോൺഗ്രസിനെ അടിത്തട്ട് മുതൽ ശക്തമാക്കുമെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. തന്റെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഇതുവരെ ചർച്ചകളൊന്നും തന്നെ നടന്നിട്ടില്ല. എഐസിസി സെക്രട്ടറി താരിഖ് അൻവർ ഉൾപ്പടെയുളളവർ തന്നോട് സംസാരിച്ചിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.
പ്രസിഡണ്ടായാൽ ബൂത്ത് തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തും. ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തമാക്കിയാൽ ജനനങ്ങളുമായുള്ള ബന്ധം തിരികെ കൊണ്ടുവരാൻ എളുപ്പമാണ്. പ്രസിഡണ്ടാക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് ഇത്തവണ നിർണായകമാണ്. കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യ എതിരാളി സിപിഐഎം ആണെന്നും സുധാകരൻ പറഞ്ഞു. വിജയസാധ്യതക്ക് മാത്രമാണ് പരിഗണന നൽകുക. സ്ഥാനാർഥികളെ നിർണയിക്കുന്നതിന് ഗ്രൂപ്പുകൾ പരിഗണിക്കില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
Read also: ഇഎംസിസി വിവാദം: വിവരം തന്നത് മൽസ്യത്തൊഴിലാളി; രമേശ് ചെന്നിത്തല