പാലക്കാട്: ജില്ലയിലെ പട്ടാമ്പി സീറ്റിനെ ചൊല്ലി സിപിഐയിൽ ഭിന്നത. മണ്ഡലത്തിലെ നിലവിലെ എംഎൽഎയായ മുഹമ്മദ് മുഹ്സിനെ മാറ്റണമെന്നും പകരം ഒകെ സെയ്തലവിയെ സ്ഥാനാർഥിയായി പരിഗണിക്കണം എന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ് ഒകെ സെയ്തലവി. പന്ത്രണ്ട് അംഗ മണ്ഡലം കമ്മിറ്റിയിൽ ഒൻപത് പേരും സെയ്തലവിയെ പിന്തുണക്കുന്നവരാണ് എന്നാണ് വിവരം. സ്ഥാനാർഥി ചർച്ചകൾക്കായി സിപിഐ ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജിന്റെ സാന്നിധ്യത്തിൽ മണ്ഡലം കമ്മിറ്റി ചേരും.
പട്ടാമ്പി മണ്ഡലത്തിൽ നിന്ന് ഒഴിവാക്കിയാൽ മുഹമ്മദ് മുഹ്സിൻ എംഎൽഎയെ മണ്ണാർക്കാട് പരിഗണിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. മാർച്ച് ഏഴിന് ജില്ലാ കമ്മിറ്റി തയാറാക്കുന്ന പട്ടികയിൽ പാർട്ടി സംസ്ഥാന സമിതിയാണ് അന്തിമ തീരുമാനമെടുക്കുക.
Also Read: ‘മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റം; ഡോളർ കടത്തിൽ സിപിഎം- ബിജെപി ഒത്തുകളി’





































