ബൈക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

By Desk Reporter, Malabar News
cannabis caught
Representational image
Ajwa Travels

കാസർഗോഡ്: ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. ഇന്നലെ വൈകിട്ട് തൃക്കരിപ്പൂർ ടൗണിൽ വച്ചാണ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്. ടൗണിനടുത്തു താമസിക്കുന്ന ഷഫീഖ് (40) ആണ് പിടിയിൽ ആയത്. ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്നയാൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. എക്‌സൈസ് സംഘം റോഡിൽ വച്ച് വളഞ്ഞതോടെ ബൈക്കിനു പിന്നിലിരുന്ന യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നീലേശ്വരം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്‌ടർ എൻ വൈശാഖിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിൽ ആയത്. കഞ്ചാവ് അടങ്ങിയ ബാഗ് യുവാവിൽ നിന്നു പിടിച്ചെടുത്തു. അര കിലോയിൽ അധികം തൂക്കം വരുന്ന കഞ്ചാവാണ് പിടികൂടിയത്.

തൃക്കരിപ്പൂർ ബസ് സ്‌റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ എന്നിവയുടെ പരിസരം കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ് ഉൾപ്പടെയുള്ള മയക്കു മരുന്ന് വിൽക്കുന്ന സംഘം ക്യാംപ് ചെയ്യുന്നതായും വിദ്യാർഥികളെ അടക്കം കഞ്ചാവ് വിൽപനയിൽ കണ്ണികളാക്കുന്നതായും ഉള്ള പരാതി ശക്‌തമാകുന്നതിനിടെ ആണ് കഞ്ചാവ് വേട്ട നടന്നത്.

Malabar News:  സികെ ജാനുവിന്റെ മുന്നണി പ്രവേശം; വയനാട്ടിലെ എന്‍ഡിഎയില്‍ ഭിന്നത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE