മലപ്പുറം: ഡിസംബര്‍ 23, 24, 25 തീയതികളിൽ നടക്കുന്ന സമസ്ത ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന പ്രമേയമായ പൈതൃകമാണ് വിജയം എന്ന വിഷയത്തില്‍ പ്രബന്ധ മൽസരം നടത്തും.
പത്ത് ‘എ ഫോര്‍’ പേജില്‍ കുറയാത്ത ഗവേഷണപരമായ പ്രബന്ധങ്ങള്‍ ജനറല്‍ കണ്‍വീനര്‍, പ്രോഗ്രാം കമ്മിറ്റി, സമസ്ത ജില്ലാ സമ്മേളന സ്വാഗതസംഘം, സുന്നി മഹല്‍ മലപ്പുറം, എന്ന വിലാസത്തിലോ mpmsunnimahal@gmail.com എന്ന ഇമെയിൽ വിലാസത്തിലോ മാര്‍ച്ച് 31ന് മുൻപ് ലഭിക്കണം.
മികച്ച പ്രബന്ധങ്ങള്‍ക്ക് സമ്മേളനത്തില്‍ അവാര്‍ഡുകള്‍ നല്‍കുമെന്ന് മലപ്പുറം സുന്നി മഹലില്‍ നിന്നും അറിയിച്ചു. വിശദവിരങ്ങള്‍ക്ക്: 0483 2737790
Most Read: യുപി കൂട്ടബലാൽസംഗം; പെൺകുട്ടിയുടെ പിതാവ് ട്രക്കിടിച്ച് മരിച്ചു, ദുരൂഹത



































