തിരുവനന്തപുരം: കേരള രാഷ്ട്രീയം നേമത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. നേമത്ത് ബിജെപിയെ ആര് തോൽപിക്കുമെന്നതാണ് ഇപ്പോഴത്തെ ചർച്ച. ബിജെപിയെ നേമത്ത് തോൽപ്പിക്കാനാവില്ല. തിരഞ്ഞെടുപ്പിന് മുൻപ് കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്കെത്തും. ഈ തിരഞ്ഞെടുപ്പ് നിർണായകമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കേരളത്തിന് അന്നം തരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. മോദി നൽകുന്ന അരിയാണ് നമ്മളെ മൂന്നുനേരം ഊട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ വല്ലതും ഉണ്ടാക്കിയിട്ടാണോ നമ്മൾ ഊണ് കഴിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
മോദിയാണ് കേരളത്തിന് എല്ലാം നൽകുന്നത്. നമ്മൾ റോഡ് നിർമിക്കുന്നതും വീടും പണിയുന്നതും കേന്ദ്രം നൽകുന്ന പണം കൊണ്ടാണ്. കേരളം മോദിക്കൊപ്പം നിന്നാൽ കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പോലെ അഭിവൃദ്ധിയും വികസനവുമുള്ള സംസ്ഥാനമായി മാറുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Read also: സിപിഐ സ്ഥാനാർഥി മരിച്ചതായി ജൻമഭൂമി വാർത്ത; പ്രതിഷേധം



































