മലപ്പുറം: കെസി വേണുഗോപാലിന് എതിരെ മലപ്പുറം ചങ്ങരംകുളത്ത് പോസ്റ്ററുകൾ. ഒരു വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പോസ്റ്ററിന് പിന്നിലെന്നാണ് സൂചന. പൊന്നാനിയിൽ സിദ്ദീഖ് പന്താവൂരിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് നീക്കം.
സിദ്ദീഖ് പന്താവൂരിന്റെ പേര് സ്ഥാനാർഥി പട്ടികയിൽ നിന്ന് മനപൂർവം നീക്കം ചെയ്യുകയായിരുന്നെന്നാണ് വേണുഗോപാലിന് എതിരായ ആരോപണം. ചങ്ങരംകുളം ഇന്ദിരാഭവന് മുന്നിലും പ്രവാസി കോൺഗ്രസ് ഓഫീസിന് മുന്നിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
Read also: സ്ഥാനാര്‍ഥി പട്ടിക; രാജിക്കൊരുങ്ങി കെസി ജോസഫും