സ്‌ഥാനാര്‍ഥി പട്ടിക; രാജിക്കൊരുങ്ങി കെസി ജോസഫും

By News Desk, Malabar News
kc joseph
Ajwa Travels

കണ്ണൂർ: സ്‌ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് രാജി നീക്കവുമായി മുതിര്‍ന്ന നേതാവ് കെസി ജോസഫും. കെപിസിസി ജനറല്‍ സെക്രട്ടറി, യുഡിഎഫ് ചെയര്‍മാന്‍ എന്നീ സ്‌ഥാനങ്ങളാണ് അദ്ദേഹം രാജി വെക്കുക.

സോണി സെബാസ്‌റ്റ്യനെ സ്‌ഥാനാര്‍ഥി ആക്കത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് കെസി ജോസഫ് വ്യക്‌തമാക്കി. ഇരിക്കൂറില്‍ കലാപം ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണം. ഏറ്റുമാനൂര്‍ സീറ്റ് അടഞ്ഞ അധ്യായമാണ്. അതിനി റീ ഓപ്പണ്‍ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോൺഗ്രസിൽ രാജി തുടരുകയാണ്.സീറ്റ് നിഷേധിച്ചതില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി രാജിവെച്ചു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കര്‍ഷക സംഘടന ദേശീയ കോര്‍ഡിനേറ്റര്‍ സ്‌ഥാനവും രാജിവെച്ചു.

രമണി പി നായരും കെപിസിസി സെക്രട്ടറി സ്‌ഥാനം രാജിവെച്ചു. രാജിക്കത്ത് നാളെ പ്രതിപക്ഷ നേതാവിന് കൈമാറും. സ്‌ഥാനാര്‍ഥിയായി പരിഗണിച്ചിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് രാജി.

National News: വിദ്യാഭ്യാസ ലോണുകൾ എഴുതിത്തള്ളും, സ്‌ത്രീകൾക്ക് സൗജന്യ ബസ് യാത്ര; അണ്ണാ ഡിഎംകെ പ്രകടനപത്രിക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE