വിദ്യാഭ്യാസ ലോണുകൾ എഴുതിത്തള്ളും, സ്‌ത്രീകൾക്ക് സൗജന്യ ബസ് യാത്ര; അണ്ണാ ഡിഎംകെ പ്രകടനപത്രിക

By Trainee Reporter, Malabar News
Ajwa Travels

ചെന്നൈ: തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കി അണ്ണാ ഡിഎംകെ. എല്ലാവർക്കും വീട്, എല്ലാ വീട്ടിലും സൗജന്യമായി വാഷിങ്മെഷീനും സോളാർ അടുപ്പും ഉൾപ്പടെയുള്ള വാഗ്‌ദാനങ്ങളാണ് അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചിരിക്കുന്നത്.

റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് നൽകും. കോളേജ് വിദ്യാർഥികൾക്ക് 2 ജിബി വീതം ഇന്റർനെറ്റ് വീതം നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു. സൗജന്യ കേബിൾ കണക്ഷൻ, ഒരു വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി, വർഷത്തിൽ 6 സൗജന്യ ഗ്യാസ് സിലിണ്ടർ, സ്‌ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ലോണുകൾ എഴുതിത്തള്ളും, ഇന്ധനവില കുറക്കാൻ നടപടി സ്വീകരിക്കും, വിദ്യാഭ്യാസം സംസ്‌ഥാന ലിസ്‌റ്റിലേക്ക് മാറ്റുമെന്നും പത്രികയിൽ പറയുന്നു.

Read also: ലതികാ സുഭാഷിന് പിന്നാലെ പാർട്ടി വിട്ട് കെപിസിസി സെക്രട്ടറി രമണി പി നായര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE