93ആമത് ഓസ്കർ നാമനിർദേശ പട്ടിക പ്രഖ്യാപിച്ചു. പത്ത് നോമിനേഷനുകളുമായി ‘മങ്ക്’ എന്ന ചിത്രമാണ് പട്ടികയിൽ മുന്നിട്ട് നിൽക്കുന്നത്. തൊട്ടുപിന്നിൽ ‘ദി ഫാദർ’, ‘ജൂദാസ് ആൻഡ് ബ്ളാക്ക് മിശിഹ’, ‘മിനാരി’, ‘നൊമാഡ്ലാൻഡ്’, ‘സൗണ്ട് ഓഫ് മെറ്റൽ’, ‘ദി ട്രയൽ ഓഫ് ദി ചിക്കാഗോ 7‘ എന്നീ ചിത്രങ്ങളാണ് ഉള്ളത്.
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക്ക് ജോനസും ചേർന്നാണ് നാമനിർദേശ പട്ടിക പ്രഖ്യാപിച്ചത്. പ്രിയങ്ക നായികയായെത്തിയ ‘ദി വൈറ്റ് ടൈഗറും’ നാമനിർദേശ പട്ടികയിലുണ്ട്. റാമിൻ ബഹ്റാനി സംവിധാനം ചെയ്ത വൈറ്റ് ടൈഗറിന് മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ളേ വിഭാഗത്തിലാണ് നോമിനേഷൻ ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 25നാണ് ഓസ്കാർ പുരസ്കാരം പ്രഖ്യാപിക്കുക.
Read also: സോഷ്യൽ മീഡിയ വിടുന്നു; ബോളിവുഡ് താരം ആമിര്‍ ഖാന്