മാനന്തവാടി : ഉദ്യോഗസ്ഥരും, ജീവനക്കാരും ഉള്‍പ്പെടെയുള്ള സ്ഥിരം യാത്രക്കാര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി യുടെ ബോണ്ട് സര്‍വീസ് മാനന്തവാടിയില്‍ ആരംഭിച്ചു. മാനന്തവാടി ഡിപ്പോയില്‍ നിന്നും രണ്ട് ബസുകളാണ് ആരംഭിച്ചത്. കല്‍പ്പറ്റയിലേക്കും പൂക്കോട് വെറ്റിനറി കോളേജിലേക്കുമാണ് സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച സര്‍വീസ് ഒ.ആര് കേളു എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ അധ്യക്ഷനായ വി ആര് പ്രവീജ് ആണ് അധ്യക്ഷത വഹിച്ചത്.
മാനന്തവാടിയില്‍ നിന്നും രാവിലെ 9 മണിക്കാണ് ഇരു ബസുകളും സര്‍വീസ് ആരംഭിക്കുന്നത്. വൈകുന്നേരം 4.30 ന് വെറ്റിനറി കോളേജില്‍ നിന്നും, 5 മണിക്ക് കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടിയിലേക്ക് തിരിക്കും. സ്ഥിരം യാത്രക്കാര്‍ ഒഴികെയുള്ള ആളുകളെ യാത്ര ചെയ്യാന്‍ ബോണ്ട് സര്‍വീസില്‍ അനുവദിക്കില്ല. യാത്രക്കാര്‍ മുന്‍കൂട്ടി ട്രാവല്‍ കാര്‍ഡുകള്‍ എടുക്കേണ്ടതുണ്ട്. ഒപ്പം നിശ്ചിത ദിവസത്തേക്കുള്ള ടിക്കറ്റ് തുക മുന്‍കൂട്ടി അടക്കാനും സാധിക്കും.