കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ്; മാനന്തവാടിയില്‍ ആരംഭിച്ചു

By Team Member, Malabar News
Malabarnews_mananthavady
Representational image
Ajwa Travels

മാനന്തവാടി : ഉദ്യോഗസ്ഥരും, ജീവനക്കാരും ഉള്‍പ്പെടെയുള്ള സ്ഥിരം യാത്രക്കാര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി യുടെ ബോണ്ട് സര്‍വീസ് മാനന്തവാടിയില്‍ ആരംഭിച്ചു. മാനന്തവാടി ഡിപ്പോയില്‍ നിന്നും രണ്ട് ബസുകളാണ് ആരംഭിച്ചത്. കല്‍പ്പറ്റയിലേക്കും പൂക്കോട് വെറ്റിനറി കോളേജിലേക്കുമാണ് സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച സര്‍വീസ് ഒ.ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ അധ്യക്ഷനായ വി ആര്‍ പ്രവീജ് ആണ് അധ്യക്ഷത വഹിച്ചത്.

മാനന്തവാടിയില്‍ നിന്നും രാവിലെ 9 മണിക്കാണ് ഇരു ബസുകളും സര്‍വീസ് ആരംഭിക്കുന്നത്. വൈകുന്നേരം 4.30 ന് വെറ്റിനറി കോളേജില്‍ നിന്നും, 5 മണിക്ക് കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടിയിലേക്ക് തിരിക്കും. സ്ഥിരം യാത്രക്കാര്‍ ഒഴികെയുള്ള ആളുകളെ യാത്ര ചെയ്യാന്‍ ബോണ്ട് സര്‍വീസില്‍ അനുവദിക്കില്ല. യാത്രക്കാര്‍ മുന്‍കൂട്ടി ട്രാവല്‍ കാര്‍ഡുകള്‍ എടുക്കേണ്ടതുണ്ട്. ഒപ്പം നിശ്ചിത ദിവസത്തേക്കുള്ള ടിക്കറ്റ് തുക മുന്‍കൂട്ടി അടക്കാനും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE