പാലക്കാട്-കോയമ്പത്തൂർ കെഎസ്ആർടിസി ബോണ്ട് സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

By Trainee Reporter, Malabar News
palakkad-koyambathur bond service
Representational Image
Ajwa Travels

പാലക്കാട്: പാലക്കാട്-കോയമ്പത്തൂർ കെഎസ്ആർടിസി ബോണ്ട് സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി ബോണ്ട് സർവീസുകൾ എല്ലാം നിർത്തിവെച്ചിരുന്നു.  നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് കോയമ്പത്തൂരിലേക്ക് സർവീസ് നടത്താൻ ജില്ലാ കളക്‌ടർ അനുമതി നൽകിയത്. ഇന്ന് രാവിലെ മുതലാണ് സർവീസുകൾ പുനരാരംഭിക്കുന്നത്.

കോയമ്പത്തൂർ നഗരത്തിൽ കൂടുതൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിലാണ് ബോണ്ട് സർവീസുകൾ തുടങ്ങാൻ കളക്‌ടറുടെ താൽക്കാലിക അനുമതി ലഭിച്ചത്. പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് രാവിലെയും വൈകീട്ടുമായി മൂന്ന് കോയമ്പത്തൂർ ബസുകളാണ് ഓടുക. ഇവ ഒരു മാസം മുമ്പാണ് നിർത്തി വെച്ചിരുന്നത്. കോയമ്പത്തൂരിലേക് ബോണ്ട് സർവീസ് ആരംഭിക്കണം എന്നാവശ്യപ്പെട്ട് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സർവീസ് നടത്തുകയെന്നും, യാത്രക്കാരുടെ ആവിശ്യം അനുസരിച്ച് കൂടുതൽ സർവീസുകൾ തുടങ്ങുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നുള്ള കെഎസ്ആർടിസി അന്തർ സംസ്‌ഥാന സർവീസുകൾ ഇന്നലെ വൈകുന്നേരം മുതൽ ആരംഭിച്ചിരുന്നു.

Read Also: പെട്രോൾ വില; രാജ്യത്ത് ഇന്നും വർധന രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE