തിരുവനന്തപുരം: കേരളത്തിലേക്ക് 5,57,350 ഡോസ് വാക്സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവീഷീല്‍ഡ് വാക്സിനുകളാണ് എത്തിയത്.
തിരുവനന്തപുരത്ത് 1,89,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 2,18,850 ഡോസ് വാക്സിനുകളും കോഴിക്കോട് 1,49,500 ഡോസ് വാക്സിനുകളും എത്തിയതായി അധികൃതർ വ്യക്തമാക്കി.
വാക്സിനേഷൻ പുരോഗമിക്കുന്ന സംസ്ഥാനത്ത് ഇതുവരെ 29,01,791 പേരാണ് വാക്സിന് സ്വീകരിച്ചിട്ടുള്ളത്. ഇതിൽ 25,19,549 പേര് ഒരു ഡോസ് വാക്സിനും 3,82,242 പേര് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Read Also: മുംബൈയിൽ കോവിഡ് കുതിച്ചുയരുന്നു; ലോക്ഡോണിലേക്ക് നീങ്ങേണ്ടി വരുമെന്ന് മുന്നറിയിപ്പ്