വർക്കല: യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വർക്കല നടയറ സ്വദേശി അൽ സമീറാണ് മരിച്ചത്. നടയറ മാലിന്യ സംസ്കരണ പ്ളാന്റിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടത്. മൃതദേഹം കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
അതേസമയം, അൽ സമീറിന് കടബാധ്യതകൾ ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Read also: മുഖ്യമന്ത്രിയുടെ കട്ടൗട്ടിൽ നിന്ന് വെട്ടിമാറ്റിയ തലഭാഗവും സ്റ്റീൽ ബോംബും കണ്ടെത്തി