മലപ്പുറം: ഇരിമ്പിളിയത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പെങ്കണ്ണിത്തൊടി സൈനുൽ ആബിദിന്റെ മകൻ മുഹമ്മദ് സവാദാണ് മരിച്ചത്. വീട്ടുകാർക്കൊപ്പം തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ സവാദ് ഒഴുക്കിൽ പെടുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. രാവിലെ 11 മണിയോടെയാണ് വീട്ടുകാർക്കൊപ്പം സവാദ് തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയത്. തുടർന്ന് ഒഴുക്കിൽപ്പെട്ട സവാദിനെ വീട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടി മുങ്ങിപ്പോവുകയായിരുന്നു. പിന്നാലെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സവാദിനെ കരയ്ക്ക് കയറ്റിയത്. ഉടൻ നടക്കാവിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർഥിയാണ് സവാദ്.
Malabar News: വാളയാറിൽ വീണ്ടും കുഴൽപ്പണ വേട്ട; 50 ലക്ഷം രൂപ പിടികൂടി